റഷ്യയുടെ നീക്കത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്നിന്റെ ആസ്ഥാനവും അമേരിക്കയാണ്.
മോസ്‌കോ: സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ്ഇന്‍ സര്‍വീസ് റഷ്യയില്‍ നിരോധിച്ചു. റഷ്യയിലെ ടെലികോം കമ്മ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയായ റോസ്‌കോം നാദ്‌സാര്‍ ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. പൗരന്‍മാരുടെ വിവരങ്ങള്‍ രാജ്യത്തിനകത്ത് തന്നെ സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചെന്ന കാരണത്താലാണ് ലോകത്തെ ഏറ്റവും വലിയ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കായ ലിങ്ക്ഡ്ഇനിന് നിരോധം ഏര്‍പ്പെടുത്തിയത്.
റഷ്യയുടെ നീക്കത്തെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇന്നിന്റെ ആസ്ഥാനവും അമേരിക്കയാണ്. ഭാവിയില്‍ ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കമുള്ള മറ്റ് നവമാധ്യമങ്ങളേയും ബ്ലോക്ക് ചെയ്യുമൊ എന്ന് സംശയിക്കുന്നതായി ഇന്റര്‍നെറ്റ് വിദഗ്ദ്ധര്‍ ആശങ്കപ്രകടിപ്പിച്ചു.
ഇന്റര്‍നെറ്റില്‍ നിന്നും ലിങ്ക്ഡ്ഇന്‍ സൈറ്റിനെ ബ്ലോക്ക് ചെയ്യാന്‍ രാജ്യത്തെ എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളോടും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയിലെ 60 ലക്ഷം ലിങ്കഡ്ഇന്‍ ഉപയോക്താക്കളെയാണ് നിരോധനം ബാധിക്കുക. കൂടാതെ ലിങ്ക്ഡ്ഇന്‍ സൈറ്റിനെ ആശ്രയിക്കുന്ന നിരവധി കമ്പനികളേയും നിരോധനം ബാധിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.