Currency

ആരോഗ്യമേഖലയില്‍ സ്വദേശിവല്‍ക്കരണം: സൗദി രാജാവിന്റെ അംഗീകാരം

സ്വന്തം ലേഖകന്‍Tuesday, July 17, 2018 12:57 pm

റിയാദ്: സ്വദേശിവത്കരണം ഉള്‍പ്പെടെയുളളവ ലക്ഷ്യം വെച്ച് സൗദിയില്‍ വിവിധ ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്ക് സൗദി രാജാവിന്റെ അംഗീകാരം. സ്വകാര്യ ആരോഗ്യ സംരക്ഷണമേഖലയില്‍ കൂടുതല്‍ സൗദിവല്‍ക്കരണം ലക്ഷ്യം വെച്ചാണ് പദ്ധതി. ഇതിന്റെ ഭാഗമായി ഇലക്ടോണിക്ക് സിക്ക് ലീവ് സിസ്റ്റം നടപ്പിലാക്കും. ക്ലിനിക്കല്‍ കോഡിംഗിന് സൗദി പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമായാണ് ബാക്കിയുള്ള നിര്‍ദേശങ്ങള്‍.

രോഗികള്‍ക്ക് അവധി നല്‍കേണ്ട വ്യവസ്ഥകളില്‍ ഭേദഗതിയുണ്ടോ എന്ന് പരിശോധിക്കാനായി സിവില്‍ സര്‍വ്വീസ് മന്ത്രാലയവുമായി പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഇതിലൂടെ സ്വകാര്യ ആരോഗ്യ മേഖലയില്‍ സ്വദേശി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.

സൗദി ആരോഗ്യ കൗണ്‍സിലിന്റേയും ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് ഫണ്ടിന്റേയും സഹകരണത്തോടെയാണ് പരിശീലന പരിപാടിയുമുണ്ടാകും. ഹദ്ദാഫ് നല്‍കുന്ന ഫണ്ട് ഉപയോഗിച്ച് പ്രോഗ്രാം ബിരുദധാരികളെ നിയമിക്കാന്‍ സ്വാകാര്യ ആരോഗ്യമേഖലയെ പ്രോല്‍സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x