Currency

ലൂവര്‍ അബൂദബി രണ്ടാം പ്രദര്‍ശനം 23 മുതല്‍

സ്വന്തം ലേഖകന്‍Friday, March 23, 2018 12:12 pm

അബൂദബി: ലൂവര്‍ അബൂദബി മ്യൂസിയത്തിന്റെ രണ്ടാമത് പ്രദര്‍ശനമായ ‘ഗ്ലോബ്‌സ്: വിഷന്‍ ഓഫ് ദ വേള്‍ഡ്’ വെള്ളിയാഴ്ച ആരംഭിക്കും. ജൂണ്‍ രണ്ട് വരെ പ്രദര്‍ശനം നീണ്ടു നില്‍ക്കും. പ്രദര്‍ശനത്തില്‍ 160 ഗ്ലോബുകള്‍, അപൂര്‍വ പുരാവസ്തുക്കള്‍, നാണയങ്ങള്‍, മഹത്തായ കൈയെഴുത്ത് പ്രതികള്‍, നക്ഷത്രദൂര മാപിനി, ലോക ഭൂപടങ്ങള്‍, പെയിന്റിങ്ങുകള്‍ തുടങ്ങി ലോകത്തെ പ്രതിനിധീകരിക്കുന്ന 2500 വര്‍ഷത്തെ ചരിത്രത്തിലൂടെ സന്ദര്‍ശകര്‍ക്ക് കടന്നുപോകാം.

മാര്‍ച്ച് 22ന് മ്യൂസിയം കവാടത്തില്‍ ‘ലാ ബാലന്‍സ് ഡി ലെവിറ്റ്’ പ്രദര്‍ശനവും ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം നാലിനും ആറിനുമുള്ള പ്രദര്‍ശനം മാര്‍ച്ച് 24 വരെയുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x