Currency

ലോവർ ഓസ്ട്രിയ സാമൂഹ്യ സുരക്ഷ ബെനിഫിറ്റുകൾ വെട്ടിക്കുറയ്ക്കുന്നു

സ്വന്തം ലേഖകൻTuesday, November 22, 2016 8:18 am

ലോവർ ഓസ്ട്രിയ സർക്കാർ നൽകിവരുന്ന സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു. ഇനിമുതൽ ബെനിഫിറ്റിന് അർഹമായ കുടുംബങ്ങൾക്ക് പ്രതിമാസം 1500 യൂറോയിൽ കൂടുതൽ ആനുകൂല്യം ലഭിക്കില്ല.

വിയന്ന: ലോവർ ഓസ്ട്രിയ സർക്കാർ നൽകിവരുന്ന സാമൂഹ്യ സുരക്ഷ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നു. ഇനിമുതൽ ബെനിഫിറ്റിന് അർഹമായ കുടുംബങ്ങൾക്ക് പ്രതിമാസം 1500 യൂറോയിൽ കൂടുതൽ ആനുകൂല്യം ലഭിക്കില്ല. തൊഴിൽ രഹിതരായി കഴിയുന്നവരെയും കുറഞ്ഞ വേതനത്തിന് പാർട്ട് ടൈം ജോലികൾ ചെയ്യുന്നവരെയും ഇത് ബാധിക്കും.

കഴിഞ്ഞ ആറു വർഷത്തിൽ അഞ്ച് വർഷമായി രാജ്യത്ത് കഴിയുന്നവർക്ക് നൽകിവരുന്ന ആനുകൂല്യങ്ങളും വെട്ടിക്കൂറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവർക്ക് പ്രതിമാസം 572.50 യൂറോ മാത്രമെ ഇനി ലഭിക്കുകയുള്ളൂ. തൊഴിൽ ചെയ്ത് ജീവിക്കുന്നവരോടുള്ള ബഹുമാന സൂചകമായാണ് ഈ തീരുമാനമെന്ന് അധികൃതർ പറഞ്ഞു. 2016-ൽ 670 മില്യൻ യൂറോയാണ് ബെനിഫിറ്റ് ഇനത്തിൽ സംസ്ഥാനത്തിന് ചെലവായിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

18 thoughts on “ലോവർ ഓസ്ട്രിയ സാമൂഹ്യ സുരക്ഷ ബെനിഫിറ്റുകൾ വെട്ടിക്കുറയ്ക്കുന്നു”

  1. Hello, i think that i saw you visited my blog so i came to “return the favor”.I’m attempting to find things to enhance my site!I
    suppose its ok to use a few of your ideas!!

Comments are closed.

Top
x