പ്രധാനമായും പ്രദര്‍ശനത്തിനുണ്ടായിരുന്നത് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍, ഓട്ടോമൊബൈല്‍ ആക്‌സസറീസ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ്. ശനിയാഴ്ച പത്തര മുതല്‍ രാത്രി എട്ടുമണി വരെ ആയിരുന്നു പ്രദര്‍ശനം.
കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സാല്‍മിയ ഹോളിഡേ ഇന്‍ ഹോട്ടലില്‍ ഇന്ത്യന്‍ ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ ഉപകരണങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശനം ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ ഉദ്ഘാടനം ചെയ്തു.
പ്രധാനമായും പ്രദര്‍ശനത്തിനുണ്ടായിരുന്നത് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍, ഓട്ടോമൊബൈല്‍ ആക്‌സസറീസ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ്. ശനിയാഴ്ച പത്തര മുതല്‍ രാത്രി എട്ടുമണി വരെ ആയിരുന്നു പ്രദര്‍ശനം.
ഗോദ്‌റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്, ഇന്‍ഡക്സ് ബാറ്ററിസ്, ഒനിഡ കെന്‍സ്റ്റാര്‍, വിഐപിയോ തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകളും പവലിയനുകള്‍ ഒരുക്കിയിരുന്നു. അതേസമയം മെയിഡ് ഇന്‍ ഇന്ത്യ പ്രദര്‍ശനം കാണാന്‍ സ്വദേശികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.