Currency

അടിയന്തര സ്വഭാവത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കാത്തവര്‍ക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി പൊലീസ്

സ്വന്തം ലേഖകന്‍Friday, January 29, 2021 5:52 pm

അബൂദബി: പൊലീസിന്റേതുള്‍പ്പെടെ അടിയന്തര സ്വഭാവത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കാത്തവര്‍ക്കെതിരെ നടപടി കടുപ്പിച്ച് അബൂദബി പൊലീസ്. നിയമം ലംഘിച്ചാല്‍ മൂവായിരം ദിര്‍ഹം പിഴയൊടുക്കേണ്ടി വരും. പൊലീസ് വാഹനങ്ങള്‍ക്ക് അനുമതി നല്‍കാത്ത വാഹനം കണ്ടുകെട്ടും. ഇതിനു പുറമെ ഡ്രൈവര്‍ക്ക് ആറ് ബ്ലാക് പോയിന്റുമായിരിക്കും ശിക്ഷ. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ക്യാമ്പയിനും അബൂദബി പൊലീസ് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രത്യേക ബോധവത്കരണം ആരംഭിച്ചു.

അപകട സ്ഥലത്തും മറ്റും ഉടനടി എത്തിച്ചേരാന്‍ പൊലീസ് വാഹനങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന പരാതി കൂടിയാണ് നിയമം ശക്തമാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. പൊലീസ് വാഹനങ്ങള്‍ക്കു പുറമെ ആംബുലന്‍സുകള്‍, അഗ്‌നിശമന വാഹനങ്ങള്‍ എന്നിവക്കും മുന്‍ഗണന നല്‍കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x