
റിയാദ്: പുതിയ തൊഴില്‍ വിസയിലെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ മാസം വീട്ടുജോലിക്കാരന്റെ വിസയില്‍ വന്ന തൃശൂര്‍ അഴീക്കോട് ജെട്ടി സ്വദേശി കൊല്ലം പറമ്പില്‍ നൗഷാദാണ് (46) മലസിലെ താമസസ്ഥലത്ത് വെള്ളിയാഴ്ച രാവിലെ മരിച്ചത്. നേരത്തെ സൗദിയില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ചുപോയി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഉപജീവനം തേടി എത്തിയതാണ്. ഇഖാമക്ക് പോലും അപേക്ഷിച്ചിരുന്നില്ല.
അപേക്ഷയോടൊപ്പം ഹാജരാക്കാനുള്ള മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടിന് വേണ്ടി മലസിലെ ഒരു ക്ലിനിക്കില്‍ പോയി മുറിയില്‍ തിരിച്ചെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍. കൊല്ലം പറമ്പില്‍ അബുവാണ് പിതാവ്. സഫിയ അബു മാതാവും. ഭാര്യ: ആബിദ നൗഷാദ്. മക്കള്‍: അന്‍ഷാദ്, അന്‍സിത.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.