Currency

മലയാളി യുവതി യുഎസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു

സ്വന്തം ലേഖകന്‍Saturday, July 6, 2019 1:13 pm

ഒക്ലഹോമ: ജന്മദിനാഘോഷത്തിനിടയില്‍ കൂട്ടുകാര്‍ക്കൊപ്പം യുഎസിലെ ടര്‍ണര്‍ഫോള്‍സ് വെള്ളച്ചാട്ടത്തിനരികില്‍ നീന്താനിറങ്ങിയ മലയാളി യുവതി മുങ്ങി മരിച്ചു. ഡാലസില്‍ താമസിക്കുന്ന ജോസ്- ലൈലാമ്മ ദമ്പതികളുടെ മകളായ ജെസ്ലിന്‍ ജോസ് ആണ് മരിച്ചത്. ടര്‍ണര്‍ഫോള്‍സില്‍ നീന്താനിറങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.

ജെസ്ലിനൊപ്പം കൂട്ടുകാരികളായ മൂന്നു പേരും ഒഴുക്കില്‍പ്പെട്ടിരുന്നു. ഇവരെ രക്ഷിച്ചു. പ്രധാന പൂള്‍ അടച്ച ശേഷം നടത്തിയ തെരച്ചിലിലാണ് ജെസ്ലിന്റെ മൃതദേഹം കണ്ടെത്തിയത്. അടുത്തിടെയായിരുന്നു ജെസ്ലിന്‍ വിവാഹിതയായത്. ഭര്‍ത്താവ് നാട്ടിലാണ്. അദ്ദേഹത്തെ യുഎസിലേക്ക് കൊണ്ടു വരുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x