നിരോധിക്കപ്പെട്ട മരുന്നുകൾ ലഗേജിൽ കണ്ടെടുത്തതിനെ തുടർന്ന് നാല് വിദേശികൾ ദമ്മാം വിമാനത്താവളത്തിൽ പിടിയിൽ. ഇതിൽ ഒരാൾ മലയാളിയാണ്.
റിയാദ്: നിരോധിക്കപ്പെട്ട മരുന്നുകൾ ലഗേജിൽ കണ്ടെടുത്തതിനെ തുടർന്ന് നാല് വിദേശികൾ ദമ്മാം വിമാനത്താവളത്തിൽ പിടിയിൽ. ഇതിൽ ഒരാൾ മലയാളിയാണ്. ബുധനാഴ്ച രാവിലെ ദമ്മാം വിമാനത്താവളത്തില്‍ വന്നിരിങ്ങിയ യാത്രക്കാരില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ നിരോധിക്കപ്പെട്ട മരുന്നുകൾ കണ്ടെത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഇവരെ അന്വേഷണ വിഭാഗത്തിന് കൈമാറിയിരിക്കുകയാണ്.
കണ്ണൂര്‍ സ്വദേശിയാണ് പിടിക്കപ്പെട്ടവരിലെ മലയാളി. യു പി സ്വദേശിയായ ഒരാളും ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേരുമാണ് സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവർ. കഴിഞ്ഞ ഒരു മാസ കാലയളവിൽ ഇത് മൂന്നാം തവണയാണ് നിരോധിക്കപ്പെട്ട മരുന്നുമായി വിദേശികൾ പിടിയിലാകുന്നതെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.