Currency

സൗദിയില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

സ്വന്തം ലേഖകന്‍Tuesday, October 9, 2018 2:34 pm

ദമാം: സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. ദമ്മാമിലെ അബ്കൈക്കില്‍ വെച്ചുണ്ടായ അപകടത്തില്‍ തൃത്താല സ്വദേശി ബഷീറും ചെന്നൈ സ്വദേശിയുമാണ് മരിച്ചത്. റിയാദിലേക്കുള്ള യാത്രക്കിടെ ലോറിയുടെ ടയര്‍ പൊട്ടി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി തീവ്രപരിചരണ വിഭാഗത്തിലാണ്.

റിയാദിലെ റോയല്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നേതൃ നിരയിലുള്ള ആളാണ് ബഷീര്‍. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ അലി നേരത്തെ സൗദിയിലെ ഒരു കെട്ടിടത്തില്‍ നിന്നും വീണു മരിച്ചിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x