Currency

സോഷ്യല്‍ മീഡിയയില്‍ മോശം പരാമര്‍ശം; മലയാളിക്ക് തടവും പിഴയും

സ്വന്തം ലേഖകന്‍Wednesday, September 19, 2018 12:39 pm

റിയാദ്: സൗദിയില്‍ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും ശിക്ഷ വിധിച്ചു. സൗദിക്കെതിരെയും പ്രവാചകനെതിരെയുമായിരുന്നു പരാമര്‍ശം. ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് പിടിയിലായത്. പുതിയ ശിക്ഷ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ കോടതി വിധിയാണിത്.

സൗദി അരാംകോയില്‍ പ്ലാനിംഗ് എഞ്ചിനിയറായി ജോലി ചെയ്തു വരികയായിരുന്ന വിഷ്ണു നാല് മാസം മുമ്പാണ് കിഴക്കന്‍ പ്രവിശ്യയിലെ ദഹ്റാനില്‍ വെച്ച് പോലീസ് പിടിയിലായത്. വിഷ്ണുദേവ് യൂറോപുകാരിയായ ഒരു വനിതയുമായി ട്വിറ്റര്‍ വഴി നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാസ്പദമായത്.

അടുത്തിടെയായി ഇന്ത്യകാരായ പലരും സോഷ്യല്‍ മീഡിയ ദുരുപയോഗത്തെ തുടര്‍ന്ന് രാജ്യത്ത് നിയമ നടപടികള്‍ നേരിടേണ്ടി വരുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് സൗദിയില്‍ സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ പുതുക്കി നിശ്ചയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x