Currency

ഉറ്റവരെ മരണം കവര്‍ന്നു; വിങ്ങലുകളോടെ മുഹമ്മദ് റാഫി നാട്ടിലേക്ക് മടങ്ങി

സ്വന്തം ലേഖകന്‍Wednesday, August 14, 2019 7:06 pm

ദമ്മാം: കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടും, പ്രിയപ്പെട്ടവരും നഷ്ടമായ വയനാട് സ്വദേശി മുഹമ്മദ് റാഫി കാത്തിരിപ്പുകള്‍ക്കൊടുവില്‍ നാട്ടിലേക്ക് മടങ്ങി. അല്‍ഖോബാറിലെ ബേക്കറി ജീവനക്കാരനാണ് മുഹമ്മദ് റാഫി. കരിപ്പൂരില്‍ എത്തിയ റാഫി ചികിത്സാര്‍ഥം രാമനാട്ടുകരയിലുള്ള മാതാവിനെയും കൂട്ടി മേപ്പാടിയിലേക്ക് തിരിച്ചു.

വയനാട് ചോലമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പിതാവ് അയ്യൂബ് (48), വലിയുമ്മ നഫീസ(60), അമ്മാവന്‍ ഖാലിദ് (48), ഖാലിദിന്റെ മകന്‍ ജുനൈദ് (19) എന്നിവരാണ് മുഹമ്മദ് റാഫിയുടെ കുടുംബത്തില്‍ നിന്ന് മരണമടഞ്ഞത്. വലിയുമ്മ നഫീസയുടെ മൃതദേഹം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അയ്യൂബിന്റെയും ഖാലിദിന്റെയും ജുനൈദിന്റേയും മയ്യിത്ത് മേപ്പാടി മഹല്ല് ഖബര്‍സ്ഥാനില്‍ വെള്ളിയാഴ്ച ഖബറടക്കി.

ഈ മാസാവസാനം ഇഖാമ കാലാവധി കഴിഞ്ഞ് ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന റാഫി വീടും വീട്ടുകാരും മണ്ണോടു ചേര്‍ന്ന ഭാരിച്ച ദുഃഖം താങ്ങാനാകാതെയാണ് മടങ്ങുന്നത്. അവധി ദിനമായ വെള്ളിയാഴ്ച തന്നെ റാഫിയുടെ സ്‌പോണ്‍സര്‍ ആനുകൂല്യങ്ങളും എക്‌സിറ്റ് നടപടികളും പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ യാത്രാരേഖകള്‍ കൈമാറി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x