
അബൂദബി: റാസല്‍ഖൈമയില്‍ നടന്ന ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവലില്‍ ‘സ്റ്റുഡന്റ് ആര്‍ട്ടിസ്റ്റ് ഓഫ് ദ ഇയര്‍’ ആയി മലയാളി വിദ്യാര്‍ഥിനിയെ തെരഞ്ഞെടുത്തു. അബൂദബി ഇന്ത്യന്‍ സ്കൂള്‍ ഗ്രേഡ് പത്ത് വിദ്യാര്‍ഥിനി അഫ്രീന് നിസാമിനെയാണ് തെരഞ്ഞെടുത്തത്. ബ്ലാക്ക് ബ്യൂട്ടി വിഭാഗത്തിലെ പെയിന്റിങ്ങിനാണ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരില് നിന്ന് അഫ്രീന് നിസാമിന് ഒന്നാം സ്ഥാനം ലഭിച്ചത്. തിരുവനന്തപുരം മണക്കാട് സ്വദേശി നിസാമിന്റെയും സനൂജയുടേയും മകളാണ് അഫ്രീന്.
ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ നടന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ മാര്‍ച്ച് രണ്ട് വരെ റാസല്‍ഖൈമ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. വിഷ്വല്‍ ആര്‍ട്, പെയിന്റിങ്, ഫോട്ടോഗ്രഫി തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.