
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രാന്തപ്രദേശങ്ങളിൽ തൊഴിൽ ചെയ്യുന്നവരിൽ നിന്നും പരാതികൾ സ്വീകരിക്കുന്നതിനായി മൊബൈൽ ഓഫീസ് സംവിധാനവുമായി മാനവവിഭവശേഷി അധികൃതർ.
നിലവിൽ ഇത്തരത്തിൽ റൂറൽ ഏരിയകളിൽ തൊഴിലെടുക്കുന്നവർക്കു തൊഴിൽ സംബന്ധിച്ച പരാതിയുമായി അധികൃതരെ സമീപിക്കുക പ്രയാസമേറിയ കാര്യമാണ്. ഈ സാഹചര്യത്തിലാണു പുതിയ തീരുമാനം.
തൊഴിലാളികൾക്കു വിവിധ തരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യം മൊബൈൽ ഓഫീസിൽ ഉണ്ടായിരിക്കുമെന്നു പി.എ.എം ഡെപ്യൂട്ടി ഡയറക്ടർ ഫോർ ലേബർ പ്രൊട്ടക്ഷൻ അബ്ദുള്ള അൽ-മൊടൂത്ത അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.