Currency

കാർവാഷിംഗിന് മനാമയിലെ വിനോദസഞ്ചാര, വാണിജ്യ മേഖലകളിൽ വിലക്ക്

സ്വന്തം ലേഖകൻMonday, October 24, 2016 10:32 am

തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര, വ്യാപാര മേഖലകളിൽ മാന്വൽ കാർ വാഷേർസിന് വിലക്കേർപ്പെടുത്തി. ടൂറിസം, വ്യാപാര രംഗത്തെ ഇത്തരത്തിൽ കാർ വാഷിംഗ് നടത്തുന്നവർ പ്രതികൂലമായി ബാധിക്കുന്നെന്ന് വിലയിരുത്തിയാണ് തീരുമാനം.

മനാമ: തലസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര, വ്യാപാര മേഖലകളിൽ മാന്വൽ കാർ വാഷേർസിന് വിലക്കേർപ്പെടുത്തി. ടൂറിസം, വ്യാപാര രംഗത്തെ ഇത്തരത്തിൽ കാർ വാഷിംഗ് നടത്തുന്നവർ പ്രതികൂലമായി ബാധിക്കുന്നെന്ന് വിലയിരുത്തിയാണ് തീരുമാനം. കാപ്പിറ്റൽ ഗവർണറെറ്റിലെ കോഓർഡിനേറ്റിംഗ് കൗൺസിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഇത്തരത്തിൽ ഉപജീവനമാർഗം കണ്ടെത്താനായി ആളുകൾ പൊതുസ്ഥലത്ത് വെച്ച് കൈകൾ ഉപയോഗിച്ച് കാർ വാഷിംഗ് ചെയ്തു കൊടുക്കുന്നത് രാജ്യത്തിന്റെ ടൂറിസം പ്രതിച്ഛായയെ മോശമാക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. തലസ്ഥാന നഗരിയിലെ തെരുവുനായ ശല്യത്തെകുറിച്ചും യോഗം ചർച്ച ചെയ്യുകയുണ്ടായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x