Currency

കഞ്ചാവ് വിൽപ്പന നടത്തി; ഇന്ത്യൻ യുവാവിന് 15 വര്‍ഷം തടവുശിക്ഷ

സ്വന്തം ലേഖകൻSaturday, November 5, 2016 3:21 pm

കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടതിന് ഇന്ത്യൻ യുവാവിന് 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. ബഹ്റൈൻ ഹൈക്രിമിനല്‍ കോടതിയുടേതാണ് വിധി.

മനാമ: കഞ്ചാവ് വിൽപ്പനയിൽ ഏർപ്പെട്ടതിന് ഇന്ത്യൻ യുവാവിന് 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. ബഹ്റൈൻ ഹൈക്രിമിനല്‍ കോടതിയുടേതാണ് വിധി. 26വയസുള്ള പ്രതി 2009ല്‍ ബഹ്റൈനില്‍ എത്തിയതുമുതല്‍ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പച്ചക്കറി വ്യാപാരിയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ തൊഴിൽ നഷ്ടപ്പെട്ടതായും കോടതി കേട്ടു. ഇതേ തുടർന്നാണ് കഞ്ചാവ് വിൽപ്പന ആരംഭിച്ചതെന്ന് കരുതുന്നു.

കഴിഞ്ഞ മേയ് മാസത്തില്‍ നടന്ന രഹസ്യ ഓപറേഷന്‍ വഴിയാണ് ഇയാൾ പിടിയിലായത്. സനാബിസിലെ ഒരു മാളിലെ കാര്‍ പാര്‍ക്കില്‍ വെച്ച് പൊലീസ് ഉപഭോക്താവെന്ന വ്യാജേന എത്തി 6,000 ദിനാര്‍ നൽകി രണ്ടുകിലോ കഞ്ചാവ് വാങ്ങി. തുടർന്ന് ഇയാളെ രഹസ്യമായി പിന്തുടർന്ന് ഹമദ് ടൗണിലുള്ള വീട്ടില്‍ നടത്തിയ തെരച്ചിൽ നടത്തി. രണ്ടര കിലോയോളം കഞ്ചാവ് കണ്ടെടുത്തതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x