
റിയാദ്: സൗദിയില്‍ സ്വദേശികളുടെ വിവാഹ കരാറുകള്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍ സമാനി നിര്‍ദേശിച്ചു.
വധൂവരന്‍മാരുടെ വിവരങ്ങളും വിവാഹവുമായി ബന്ധപ്പെട്ട വിവരങ്ങളും മന്ത്രാലയത്തിന്റെ ഇ-ഗേറ്റില്‍ നല്‍കിയാല്‍ മതി. വിവാഹ ഓഫിസര്‍ സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ചു വിരലടയാളം ഒത്തുനോക്കിയ ശേഷം വിവാഹ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനില്‍ തന്നെ അയച്ചു കൊടുക്കും. ഇതിനായി കോടതിയിലോ ബന്ധപ്പെട്ട ഓഫിസിലോ പോകേണ്ടതില്ല. നീതിന്യായ മന്ത്രാലയത്തിന്റെ നിജാസ് ഗേറ്റില്‍ നിന്നു പ്രിന്റ് ചെയ്‌തെടുക്കാനും സാധിക്കും.
സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഓണ്‍ലൈനില്‍ തന്നെ വ്യക്തിയുടെ വിവാഹ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ ലഭ്യമാകും. 2020ഓടെ നീതിന്യായ മന്ത്രാലയത്തിലെ 80% സേവനങ്ങളും ഓണ്‍ലൈനാക്കാനാണ് പദ്ധതി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.