റിയാദ്: കൊല്ലം സ്വദേശിയും പ്രവാസിയുമായ ഹാരിസിനു സ്വന്തം വിവാഹം സൗദിയിലിരുന്ന് ലൈവായി കാണേണ്ടി വന്നിരിക്കുകയാണ്. സൗദിയിലെ നിതാഖത്ത് ആണ് ഹാരിസിനെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞത്. കൊല്ലം ജില്ലയിലെ വെളിയം സ്വദേശി ഹാരിസ് ഖാനും ആലപ്പുഴ ജില്ലയിലെ താമരക്കുളം സ്വദേശി ഷംലയുമായുള്ള വിവാഹം ഇന്നലെയായിരുന്നു.
എന്നാൽ വിവാഹചടങ്ങിൽ എത്താൻ ഹാരിസിനായില്ല. സൗദിയിലെ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായിരുന്ന ഹാരിസിന്റെ യാത്ര, നിതാഖാത് മൂലമുള്ള പ്രശ്നങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ ഹാരിസിന്റെ സഹോദരി നജിത, ഷംലയ്ക്ക് മിന്നുകെട്ടുകയായിരുന്നു. ഇത് സുഹൃത്തുക്കൾ ഓൺലൈനിൽ ലൈവായി ഹാരിസിനു കാണിച്ചു കൊടുക്കുകയും ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.