Currency

ബഹ്‌റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ വര്‍ധിപ്പിച്ചു

സ്വന്തം ലേഖകന്‍Friday, September 25, 2020 12:52 pm

മനാമ: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ ഇനി 20 ദിനാര്‍ പിഴയടക്കേണ്ടി വരും. നിലവിലുള്ള അഞ്ച് ദിനാര്‍ പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. പിഴ അടക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

കോവിഡ് പ്രതിരോധ നിയമങ്ങളുടെ ഭാഗമായി പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. കോവിഡ് പോസിറ്റീവ് കേസുകള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ രാജ്യത്ത് കര്‍ശനമാക്കിയിരുന്നു. ഒക്‌ടോബര്‍ ഒന്നുവരെ അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപനം തടയാന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x