സൗദി ദേശീയ ദിനത്തോടനുബന്ധിച്ചാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി രാജകൊട്ടാരവും അനുബന്ധ സംവിധാനങ്ങളും സന്ദര്‍ശിക്കുവാന്‍ അനുമതി നല്‍കിയത്.
റിയാദ്: റിയാദിലെ ദീരയിലുള്ള പൗരാണിക മസ്മക് രാജ കൊട്ടാരവും റിയാദ് ഗവര്‍ണറുടെ കാര്യാലയവും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. സൗദി ദേശീയ ദിനത്തോടനുബന്ധിച്ചാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി രാജകൊട്ടാരവും അനുബന്ധ സംവിധാനങ്ങളും സന്ദര്‍ശിക്കുവാന്‍ അനുമതി നല്‍കിയത്.
സൗദി രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് 1902 ല്‍ കുവൈറ്റില്‍ നിന്നെത്തി രാജ്യ തലസ്ഥാനം തിരിച്ചു പിടിച്ചതിന്റെ സ്മരണകള്‍ ഉള്‍കൊള്ളുന്ന മ്യൂസിയം, പ്രജകളെ സ്വീകരിച്ച മജ്ലിസ്, രാഷ്ട്ര തലവന്മാരുമായി കൂടികാഴ്ച നടത്തിയ കൊട്ടാരത്തിലെ മുറികൾ, സല്‍മാന്‍ രാജാവ് ദിര്‍ഘകാലം റിയാദ് ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ഉപയോഗിച്ച കാര്യാലയം എന്നിവയായിരുന്നു പ്രധാന ആകർഷണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.