
വാഷിങ്ടണ്‍: മെക്സിക്കോയേക്കാള്‍ വലിപ്പമുള്ളതും ഉരുക്കിയ കാര്‍ബണ്‍ മിശ്രിതം നിറഞ്ഞതുമായ വന്‍ തടാകം അമേരിക്കയുടെ അടിയില്‍ കണ്ടെത്തി. ഏഴ് ലക്ഷത്തോളം ചതുരശ്രകിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന തടാകം ഉപരിതലത്തില്‍ നിന്നും 350 കിലോമീറ്റര്‍ താഴെയാണ് നിലകൊള്ളുന്നത്. ഈ തടാകം ഭൂമിക്ക് പുറത്തേക്ക് വരുന്ന സാഹചര്യമുണ്ടായാല്‍ അമേരിക്കന്‍ ഭൂഖണ്ഡം തന്നെ ഇല്ലാതാകും.
ഭൂമിയില്‍ എത്രത്തോളം കാര്‍ബണാണ് അടങ്ങിയിരിക്കുന്നതെന്ന് നേരത്തെ കണക്ക് കൂട്ടിയതിനേക്കാള്‍ എത്രയോ അധികം കാര്‍ബണ്‍ ഭൂമിയുടെ അന്തര്‍ഭാഗത്തുണ്ടെന്ന് ഇതിലൂടെ വ്യക്തകമായിരിക്കുന്നത്. ഈ തടാകം നേരിട്ട് കാണാന്‍ വേണ്ടി ഭൂമി തുരന്ന് അവിടം വരെയെത്തുകയെന്നത് അസാധ്യമാണ്. അതിനാല്‍ ഒരു സംഘം ഗവേഷകര്‍ ഒരു പറ്റം സെന്‍സറുകള്‍ ഉപയോഗിച്ച് ഇതിന്റെ ചിത്രം പെയിന്റ് ചെയ്തിട്ടുണ്ട്.
583 സെസ്മിസ് സെന്‍സറുകളുടെ വലിയ നെറ്റ് വര്‍ക്കിനെ ഉപയോഗിച്ച് അതിലൂടെ ഭൂമിയുടെ കമ്പനങ്ങള്‍ കണക്കാക്കി ഈ തടാക ഭാഗത്തിന്റെ ചിത്രം സൃഷ്ടിക്കുകയായിരുന്നു. ലണ്ടനിലെ റോയല്‍ ഹോളോവേ യൂണിവേഴ്സിറ്റിയിലെ ജിയോളജിസ്റ്റുകളാണ് പഠനം നടത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ യുഎസിനടിയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ഉപരി മാന്റിലില്‍ 100 ട്രില്ല്യണ്‍ മെട്രിക് ടണ്‍ സിഒ2 ഉണ്ടെന്നാണ് ശാസ്ത്രജ്ഞന്മാര് ഇപ്പോള്‍ വിശ്വസിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എര്‍ത്ത് സയന്‍സസിലെ ഡോ. സാഷ് ഹിയര്‍ മജുംദാറാണിയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കാര്‍ബണ്‍ മാന്റിലില്‍ ഏതാണ്ട് ഒരു ബില്യണ്‍ വര്‍ഷങ്ങളോളം നിലനില്ക്കും. എന്നാല്‍ അഗ്നിപര്‍വത സ്ഫോടനങ്ങളിലൂടെ ഇത് പെട്ടെന്ന് പുറത്തെത്താന്‍ സാഹചര്യമുണ്ടായാല്‍ അപകടം പ്രവചനാതീതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.