Currency

സൗദിയില്‍ ഫാമിലി വിസിറ്റ് വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

സ്വന്തം ലേഖകന്‍Tuesday, June 11, 2019 12:44 pm

റിയാദ്: സൗദിയില്‍ ഫാമിലി വിസിറ്റ് വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവര്‍ത്തിച്ചു. നേരത്തെ തന്നെ നിലവില്‍ വന്ന നിയമം പലരും കൃത്യമായി പാലിക്കുന്നില്ലെന്നതുകൊണ്ടാണ് അധികൃതര്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

രാജ്യത്തെ വിദേശ ജോലിക്കാര്‍ തങ്ങളുടെ കുടുംബങ്ങളെയും മറ്റും വിസിറ്റ് വിസയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ അവര്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. നിശ്ചിത കാലാവധി കഴിഞ്ഞു ഇത്തരം വിസകള്‍ക്ക് അനുവദിക്കപ്പെട്ട സമയം വരെ പുതുക്കുന്നതിനും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആവര്‍ത്തിച്ച് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

അബ്ഷിര്‍ പോര്‍ട്ടല്‍ വഴിയാണ് ഫാമിലി വിസിറ്റ് വിസ പുതുക്കേണ്ടത്. ഇതിനായി അപേക്ഷിക്കുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കൂടി ഉറപ്പുവരുത്തണമെന്ന് നേരത്തെ തന്നെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ പലരും വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍ പെട്ടതുകൊണ്ടാണ് അധികൃതര്‍ ഇക്കാര്യം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x