നിലവിലെ നിരക്ക് തുക വർധിക്കാൻ സാധ്യതയുണ്ടെന്നാണു പൊതു വിലയിരുത്തൽ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന വിദേശികൾക്കായി പുതിയ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി കൊണ്ടുവരുമെന്നു ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി. ഇതുവഴി സ്വകാര്യമേഖലയിലെ വിദേശികളുടെ ചികിത്സാ നടപടികൾ സ്വകാര്യ ആശുപത്രികളുമായി ബന്ധിപ്പിക്കാനാണു നീക്കം.
നിലവിൽ സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നതിനു വിദേശികൾ പ്രതിവർഷം 50 ദിനാർ ഇൻഷുറൻസ് ഫീസ് അടയ്ക്കുന്നുണ്ട്. പുതിയ ഇൻഷുറൻസ് ഫീസ് എത്രയായിരിക്കുമെന്നതു സംബന്ധിച്ചു വിവരങ്ങളൊന്നും ലഭ്യമല്ല. അതേസമയം നിലവിലെ നിരക്ക് തുക വർധിക്കാൻ സാധ്യതയുണ്ടെന്നാണു പൊതു വിലയിരുത്തൽ.
ഇൻഷുറൻ കമ്പനിയുമായി കരാർ ഒപ്പിടുന്നതുവരെ വിദേശികൾക്ക് സർക്കാർ ആശുപത്രികളിൽ വർധിച്ച നിരക്കിലാകും ചികിത്സ ലഭിക്കുക. അതേസമയം മന്ത്രാലയങ്ങളിൽ ജോലിചെയ്യുന്ന വിദേശികൾ, ഗാർഹിക തൊഴിലാളികൾ, സ്വദേശി വിവാഹം ചെയ്ത വിദേശവനിതകൾ എന്നിവർക്കു തുടർന്നും സർക്കാർ ക്ലിനിക്കുകളിലും ആശുപത്രികളിലും ചികിത്സ ഉറപ്പാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.