
മദീന: മദീനയിലെ പ്രധാന ഭാഗങ്ങള്‍ അനിശ്ചിത കാലത്തേക്ക് പൂര്‍ണമായും അടച്ചു. അടച്ച മേഖലയിലുള്ളവര്‍ പുറത്തിറങ്ങാനേ പാടില്ല. ഇവിടെ വീടുകളിലേക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും മന്ത്രാലയം നേരിട്ടെത്തിക്കും. അല്‍ശുറൈബാത്ത്, ബനീളഫര്‍, ഖുര്‍ബാന്‍, അല്‍ജുമുഅ, ഇസ്‌കാനിലെ ഒരു ഭാഗം, ബനീ ഖുദ്ര എന്നീ മേഖലകളിലാണ് കര്‍ഫ്യൂ കര്‍ശനമാക്കി അടച്ചത്.
മദീനയില്‍ 78 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതര്‍ ആകെ 498 ആയി. നാല് പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. 19 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.