Currency

യങ്ങ് സയന്റിസ്റ്റ് ചാലഞ്ച് ജേതാവായി ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി

Friday, October 20, 2017 8:51 pm

വെള്ളത്തിന്റെ സുരക്ഷിതത്വം പരിശോധിക്കുന്ന സെൻസർ ഡിസൈൻ ചെയ്തതിനാണ് പുരസ്കാരം.

2017 ഡിസ്ക്കവറി എഡുക്കേഷൻ 3 എം യങ്ങ് സയന്റിസ്റ്റ് ചാലഞ്ച് മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ജേതാവ്. കൊളറാഡോയിൽ നിന്നുള്ള പതിനൊന്ന് വയസ്സുകാരി ഗീതാഞ്ജലി റാവുവാണു പങ്കെടുത്ത പത്ത് ഫൈനലിസ്റ്റുകളിൽ നിന്നും ഒന്നാമതായത്.

അമേരിക്കൻ ടോപ് യങ്ങ് സയന്റിസ്റ്റ് പത്താമത് വാർഷിക സമ്മേളന ചടങ്ങിൽ 25000 ഡോളർ സമ്മാനതുക റാവുവിന് ലഭിക്കും. വെള്ളത്തിന്റെ സുരക്ഷിതത്വം പരിശോധിക്കുന്ന സെൻസർ ഡിസൈൻ ചെയ്തതിനാണ് പുരസ്കാരം.

സ്റ്റെം സ്കൂൾ ആന്റ് അക്കാദമിയിൽ ഏഴാം ഗ്രേഡ് വിദ്യാർത്ഥിനിയാണു ഗീതാഞ്ജലി. എന്‍ജിനീയര്‍മാരായ റാം റാവു-ഭാരതി റാവു ദമ്പതിമാരുടെ മകളാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x