Currency

ഖത്തറില്‍ കമ്പനി ഉദ്യോഗസ്ഥരുടെ വിസ പുതുക്കാന്‍ മെട്രാഷ്2 സംവിധാനം ഉപയോഗപ്പെടുത്താം

സ്വന്തം ലേഖകൻTuesday, March 21, 2017 10:21 pm

രാജ്യത്തെ കമ്പനി ഉദ്യോഗസ്ഥരുടെ താമസാനുമതി രേഖയുടെ (ആര്‍.പി) പുതുക്കല്‍, ഡയറക്‌ട് ഡെബിറ്റ് സേവനം എന്നിവയ്ക്ക് മെട്രാഷ്2 സംവിധാനം ഉപയോഗപ്പെടുത്താൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം

ദോഹ: രാജ്യത്തെ കമ്പനി ഉദ്യോഗസ്ഥരുടെ താമസാനുമതി രേഖയുടെ (ആര്‍.പി) പുതുക്കല്‍, ഡയറക്‌ട് ഡെബിറ്റ് സേവനം എന്നിവയ്ക്ക് മെട്രാഷ്2 സംവിധാനം ഉപയോഗപ്പെടുത്താൻ അനുമതി നൽകിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ പൊതുജനങ്ങളിലേക്കെത്തിക്കാനായി തുടങ്ങിവെച്ച സംവിധാനമാണ് മെട്രാഷ്.

കമ്പനി ഉദ്യോഗസ്ഥരുടെ താമസാനുമതി രേഖ ഓട്ടോമാറ്റിക്കായി മെട്രാഷ് വഴി പുതുക്കുന്നത് വഴി കൃത്യസമയത്ത് പുതുക്കാത്തതിനെ തുടര്‍ന്നുള്ള പിഴയില്‍ നിന്ന് ഒഴിവാകാം. കൂടാതെ താമസാനുമതി രേഖ പുതുക്കാനായി സര്‍ക്കാര്‍ സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടതിന്‍റെ ആവശ്യവുമില്ല. താമസാനുമതി രേഖ പുതുക്കേണ്ട ഉദ്യോഗസ്ഥന്മാരുടെ പട്ടിക ഓട്ടോമാറ്റിക്കായി അറിയാനും കഴിയും.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x