Currency

ഹജ്ജ്: പുണ്യ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ‘മശാഇര്‍ മെട്രോ’ സര്‍വ്വീസ്

സ്വന്തം ലേഖകന്‍Sunday, August 12, 2018 11:32 am

റിയാദ്: ഹജ്ജിന് പുണ്യ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന മക്കയിലെ മശാഇര്‍ മെട്രോയുടെ പ്രവര്‍ത്തന പദ്ധതികള്‍ തയ്യാറായി. 12 ബോഗികളുള്ള 17 ട്രെയിനുകളാണ് മെട്രോയുടെ ഭാഗമായുള്ളത്. ഇന്ത്യക്കാരുള്‍പ്പടെ തെരഞ്ഞെടുത്ത മൂന്നര ലക്ഷം പേര്‍ക്കാണ് മെട്രോ സേവനം ലഭിക്കുന്നത്. ദൂരത്തിനനുസരിച്ച് തെരഞ്ഞെടുത്ത എണ്പരതിനായിരം ഇന്ത്യക്കാര്‍ക്കും ടിക്കറ്റുണ്ട്.

ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന അറഫ-മിന-മുസ്ദലിഫ എന്നീ ഇടങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് വീതം സ്റ്റേഷനുകളാണ് മെട്രോക്കുള്ളത്. പുഷ്പുള്‍ സംവിധാനത്തിലോടുന്ന മെട്രോയുടെ ഓരോ ബോഗിയിലും അന്‍പത് വീതം സീറ്റുകളാണുള്ളത്. കാല്‍നടയായി ഒരു മണിക്കൂര്‍ ദൂരമുള്ള അറഫ-മിന പാതയില്‍ മെട്രോ സേവനം വഴി പത്ത് മിനിറ്റ് യാത്രയായായി ചുരുക്കാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x