എല്ലാ വിദേശ പൗരന്മാരെയും ഇത്തരത്തിൽ പിരിച്ചുവിടും, ആർക്കും ഇളവ് അനുവദിക്കില്ല
കുവൈറ്റ് സിറ്റി: മുപ്പത് വർഷമോ അധികലധികം കാലമോ സേവനമനുഷ്ഠിച്ച പ്രവാസി ജീവനക്കാരെ കുവൈറ്റ് ജല-വൈദ്യുത മന്ത്രാലയം പിരിച്ചുവിടാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഒരു പ്രാദേശിക അറബ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അൽ-നഹർ ഡെയിലി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം എല്ലാ വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളെയും ഇത്തരത്തിൽ പിരിച്ചുവിടും. ഇക്കാര്യത്തിൽ യാതൊരു ഇളവും നൽകില്ലെന്നും മന്ത്രാലയത്തെ അധികരിച്ചുകൊണ്ട് പത്രം റിപ്പോർട്ട് ചെയ്യുന്നു.
ജല-വൈദ്യുത മന്ത്രാലയത്തിൽ തസ്തികാ പുനര്‍വിന്യാസം വരുത്തുന്നത് സംബന്ധിച്ച നടപടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ചില തസ്തികകൾ നീക്കം ചെയ്യാനും സാധ്യതയുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.