ശനിയാഴ്ചകളില്‍ മാത്രമായുള്ള പ്രവര്‍ത്തനം വെള്ളിയാഴ്ചകളിലേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന 150-ല്‍ അധികം സ്റ്റാളുകളാണ് മിയാ ബസാറിലുള്ളത്.
ദോഹ: മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (മിയ) പാര്‍ക്കിലെ ബസാര്‍ ഇനി മുതൽ ആഴ്ചയിൽ രണ്ട് തവണ പ്രവർത്തിക്കും. ശനിയാഴ്ചകളില്‍ മാത്രമായുള്ള പ്രവര്‍ത്തനം വെള്ളിയാഴ്ചകളിലേക്ക് കൂടി നീട്ടിയതായി അധികൃതർ അറിയിച്ചു. മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന 150-ല്‍ അധികം സ്റ്റാളുകളാണ് മിയാ ബസാറിലുള്ളത്.
ബസാറില്‍ സന്ദര്‍ശകരുടെ എണ്ണം കൂടിയത് മുൻ നിർത്തിയാണ് ബസാറിന്റെ പ്രവർത്മ്നം വെള്ളിയാഴ്ചയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. പെര്‍ഫ്യും, ആഭരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, കരകൗശല ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, സുവനീറുകള്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങൾ ബസാറിൽ ലഭ്യമാണ്.
വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി പത്ത് വരെയും അടുത്ത ഏപ്രില്‍ വരെ ശനിയാഴ്ചകളില്‍ ഉച്ചമുതല്‍ രാത്രി ഏഴ് വരെയുമാണ് ബസാറിന്റെ പ്രവർത്തനസമയം. ബസാറിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ചകൂടി വ്യാപിപ്പിച്ച നടപടി സ്വാഗതാർഹമെന്ന് സന്ദർശകർ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wow, this piece of writing is pleasant, my younger sister is
analyzing such things, thus I am going to tell her.