അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ 'കുരങ്ങ്' എന്ന് വിശേഷിപ്പിച്ച ക്ലെയിലെ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഡയറക്ടര്‍ പമേല ടെയ്ലർക്കും അവർക്ക് പിന്തുണ പ്രഖ്യാപിച്ചവർക്കും എതിരെ രാജ്യത്ത് വൻ പ്രതിഷേധം.
വാഷിംഗ്ടൺ: അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയെ ‘കുരങ്ങ്’ എന്ന് വിശേഷിപ്പിച്ച ക്ലെയിലെ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ഡയറക്ടര്‍ പമേല ടെയ്ലർക്കും അവർക്ക് പിന്തുണ പ്രഖ്യാപിച്ചവർക്കും എതിരെ രാജ്യത്ത് വൻ പ്രതിഷേധം. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പമേല മിഷേലിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടത്.
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയെ പുകഴ്ത്തിയും മിഷേൽ ഒബാമയെ വംശീയമായി അധിക്ഷേപിച്ചുമായിരുന്നു പോസ്റ്റ്. സുന്ദരിയായ പ്രഥമ വനിതയെ വൈറ്റ് ഹൗസില്‍ കാണുന്നത് സന്തോഷമുള്ള കാര്യമാണ്, ഹീല്‍ ചെരുപ്പ് ധരിച്ച കുരങ്ങിനെ കണ്ടു ക്ഷീണിച്ചു എന്നാണ് പമേല തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചത്.
പോസ്റ്റിനെ അനുകൂലിച്ച് ക്ലേയിലെ മേയര്‍ ബെവെര്‍ലി വാലിംഗ് രംഗത്ത് വന്നിരുന്നു. ഇരുവർക്കുമെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇരുവരും പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. അതേസമയം അമേരിക്കന്‍ പ്രഥമ വനിതയെ ആക്ഷേപിച്ച ഇരുവരെയും സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.