
വാഷിംങ്ടണ്‍: പതിനാറുവയസുള്ള ഇന്ത്യന്‍ വംശജ ശ്വേത പ്രഭാകരനെ സ്റ്റുഡന്റ് അഡൈ്വസറി ബോര്‍ഡിന്റെ ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ തിരഞ്ഞടുത്തു. ബോര്‍ഡിന്റെ ക്യാമ്പയിനില്‍ ശ്വേതയുടെ ചുമതല യുവാക്കളെ കമ്പ്യൂട്ടര്‍ ശാസ്ത്ര രംഗത്ത് പ്രഗത്ഭരാക്കുക എന്നതാണ്. ശ്വേതയെക്കൂടാതെ ഈ ക്യാമ്പയിന്റെ ഭാഗമാകാനായി തിരഞ്ഞെടുക്കപ്പെട്ട പതിനേഴുവിദ്യാര്ത്ഥികളില് പന്ത്രണ്ടുപേര്‍ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികളും ബാക്കിയുള്ളവര്‍ കോളേജ് വിദ്യാര്‍ത്ഥികളുമാണ്.
കൗമാരക്കാരുടെ വിദ്യാഭ്യാസ അവസരങ്ങള്‍ ലക്ഷ്യമിട്ട് സ്റ്റുഡന്റ് അഡൈ്വസറി ബോര്‍ഡ് രൂപീകരിച്ചത് മിഷേല്‍ ഒബാമയായിരുന്നു. അമേരിക്കയിലെ ഇന്ത്യാനോപോളിസില് ജനിച്ച ശ്വേതയുടെ മാതാപിതാക്കള്‍ 1998ല്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് കുടിയേറ്റപ്പെട്ടവരാണ്. തോമസ് ജെഫേഴ്സണ്‍ ഹൈസ്കൂളില്‍ സാങ്കേതിക ശാസ്ത്രം പഠിക്കുന്ന ശ്വേത എവരിബോഡി കോഡ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ലക്ഷ്യമിടുന്നത് എഞ്ചിനിയറിംഗ് രംഗത്ത് കൗമാരക്കാരെ പുതു സാങ്കേതികത്വങ്ങള്‍ പരിചയപ്പെടുത്തി ശാക്തീകരിക്കുക എന്നതാണ്.
ബെറ്റര്‍ മേക്ക് റൂം വിദ്യാര്‍ത്ഥികള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാക്കി ലോകത്തിനുമുന്നില്‍ അമേരിക്കയെ വിദ്യാഭ്യാസ രംഗത്ത് ഒന്നാമതെത്തിക്കുവാനാണ് ശ്രമിക്കുന്നത്. മിഷേല്‍ ഒബാമ ലക്ഷ്യമിടുന്ന നേട്ടത്തിനായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസ മികവിനായി അത്യധികം പ്രവര്‍ത്തിക്കുമെന്നും ശ്വേത പറഞ്ഞു. 2016ല്‍ അന്താരാഷ്ട്ര സാക്ഷരത അസോസിയേഷന്റെ 30 വയസിനു താഴെ ഉള്ളവരില്‍ ശ്വേതയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഭരതനാട്യ കലാകാരി എന്ന നിലയില്‍ വൈറ്റ് ഹൗസ് 2015ല്‍ ശ്വേതയെ ആദരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.