Currency

മ​ക​ന് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് എ​ടു​ക്കാൻ വി​സ​മ്മ​തി​ച്ച മാ​താ​വി​ന് ജയിൽശിക്ഷ

സ്വന്തം ലേഖകൻWednesday, November 1, 2017 8:38 pm

മിഷിഗൺ: മകന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന് വിസമ്മതിച്ച മാതാവിന് ഡിട്രോയ്റ്റ് ജഡ്ജി മെക്ക് ഡൊണാൾഡ് അഞ്ചു ദിവസത്തെ ജയിൽശിക്ഷ വിധിച്ചു. ഡിട്രോയ്റ്റിൽ നിന്നുള്ള റബെക്ക ബ്രിഡോവ് (40) നാണ് കോടതി ശിക്ഷ വിധിച്ചത്.

ആദ്യം കുത്തിവയ്പ്പിനനുകൂലമായിരുന്നുവെങ്കിലും ഗർഭഛിദ്രത്തിനു വിധേയമായ കുട്ടികളുടെ കോശങ്ങളിൽ നിന്നും രൂപപ്പെടുത്തിയ മരുന്നാണ് കുത്തി വയ്ക്കുന്നതിനുപയോഗിക്കുന്നതെന്നറിഞ്ഞതോടെ മാതാവ് തന്റെ ഒന്പത് വയസുള്ള മകന് കുത്തിവെപ്പ് നൽകുന്നത് വിലക്കുകയായിരുന്നു.

കുത്തിവെപ്പ് നൽകുന്നത് തന്‍റെ വിശ്വാസത്തിന് എതിരാണെന്നും ഇതിനേക്കാൾ നല്ലത് കുത്തിവയ്പ്പ് ഒഴിവാക്കുന്നതാണെന്നുമായിരുന്നു മാതാവിന്റെ നിലപാട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x