Currency

ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍

സ്വന്തം ലേഖകന്‍Wednesday, July 1, 2020 2:37 pm

മനാമ: ബഹ്‌റൈനില്‍ ഉച്ചവിശ്രമ നിയമം ഇന്നു പ്രാബല്യത്തില്‍ വരും. പുറംജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് വരെ ഉച്ചവിശ്രമം അനുവദിക്കണം. ഉച്ചയ്ക്കു 12 മുതല്‍ വൈകിട്ടു 4 വരെയാണിത്. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധനയുണ്ടാകും. കുറ്റക്കാര്‍ക്ക് 3 മാസം വരെ തടവും ചുരുങ്ങിയത് 500 ദിനാര്‍ പിഴയുമാണു ശിക്ഷ.

രാജ്യത്തെ 30,000 കമ്പനികള്‍ക്ക് ഇതു ബാധകമാണ്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. ഫോണ്‍: 17873648. വേനല്‍ക്കാലത്ത് ജോലിചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തൊഴിലാളികള്‍ക്കു ബോധവല്‍കരണം നല്‍കണമെന്ന് കമ്പനിയുടമകള്‍ക്ക് തൊഴില്‍ മന്ത്രാലയം നിര്‍ദേശം നല്‍കി. വിശ്രമവേളയില്‍ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും കുടിവെള്ളം ലഭ്യമാക്കുകയും വേണം.

കഴിഞ്ഞവര്‍ഷം 98% കമ്പനികളും നിയമം പാലിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x