
ജിദ്ദ: സൗദിയില്‍ ചൂടുകൂടുന്നതിനാല്‍ ജൂണ്‍ 15 മുതല്‍ മധ്യാഹ്ന ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍വരും. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണക്കാറ്റും വീശുന്നുണ്ട്. തലസ്ഥാനമായ റിയാദില്‍ ചൂടിന്റെ കാഠിന്യം കൂടിവരുകയാണ്. റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ചൂട് 47 ഡിഗ്രിയായി ഉയര്‍ന്നു.
വരുംദിവസങ്ങളില്‍ ഇത് 50 ഡിഗ്രിയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. ദമാം പ്രവിശ്യയില്‍ ചൂട്കാറ്റ് ആഞ്ഞുവീശുന്നത് ജനജീവിതത്തെ ബാധിക്കുന്നുണ്ട്. മക്കയില്‍ 43 ഡിഗ്രിയും മദീനയില്‍ 42 ഡിഗ്രിയുമാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില.
രാജ്യത്ത് താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചവിശ്രമനിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.