കുവൈറ്റിൽ തൊഴിലെടുക്കുന്നവർക്ക് ഫാമിലി വിസ ലഭിക്കണമെങ്കിൽ ഇനിമുതൽ അടിസ്ഥാന ശമ്പളം ഏറ്റവും കുറഞ്ഞത് 450 കുവൈറ്റ് ദിനാറെങ്കിലും വേണ്ടിവരും.
കുവൈറ്റ് സിറ്റി: കുവൈറ്റിൽ തൊഴിലെടുക്കുന്നവർക്ക് ഫാമിലി വിസ ലഭിക്കണമെങ്കിൽ ഇനിമുതൽ അടിസ്ഥാന ശമ്പളം ഏറ്റവും കുറഞ്ഞത് 450 കുവൈറ്റ് ദിനാറെങ്കിലും വേണ്ടിവരും. നേരത്തെ ഇത് 250 ദിനാർ ആയിരുന്നു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അല്‍ ഹമദ് അസ്സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവില്‍ രാജ്യത്ത് കുടുംബവിസയിലെത്തി താമസിക്കുന്നവരെയും അവർക്ക് രാജ്യത്ത് ജനിച്ച മക്കളെയും ഈ നിബന്ധനയില്‍നിന്ന് ഒഴിവാക്കാന്‍ റെസിഡന്‍ഷ്യല്‍ വകുപ്പ് മേധാവിയ്ക്ക് അധികാരം നൽകിയിട്ടുമുണ്ട്.
സർക്കാർ മേഖലയിലെ നിയമോപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂഷന്‍ അംഗങ്ങള്‍, സ്കൂള്‍ ഡയറക്ടര്‍മാര്‍, അധ്യാപകര്‍, മനഃശാസ്ത്ര വിദഗ്ധര്‍, ലാബ് ടെക്നീഷ്യന്മാര്‍, ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ സേവനമനുഷ്ടിക്കുന്ന നഴ്സുമാര്‍, ആംബുലന്‍സ് ജീവനക്കാര്‍, ഹെല്‍ത്ത് ടെക്നീഷ്യന്മാര്‍ എന്നിവർക്കും ഈ നിബന്ധന ബാധകമല്ല.
ഡോക്ടര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, പ്രഫസര്‍മാര്‍ എന്നിവർക്ക് ഇക്കാര്യത്തിൽ ഇളവ് ലഭിക്കും. നിയമം പ്രാബല്യത്തില്‍ വരുന്നത് മിതമായ ശമ്പളത്തിന് ജോലിചെയ്യുന്ന മലയാളികളുമുള്‍പ്പെടെയുള്ള വിദേശികളെയാണ് പ്രതികൂലമായി ബാധിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.