Currency

കുവൈറ്റിൽ ബസ്, ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കാൻ തീരുമാനം

സ്വന്തം ലേഖകൻWednesday, August 31, 2016 6:54 am

ബസ്, ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. പെട്രോൾ വിലവർദ്ധനവ് മുൻ നിർത്തി ബസ്, ടാക്സി നിർക്കുകകൾ വർദ്ധിപ്പിക്കുകയാണെന്ന് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തരകാര്യ മന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ഖാലിദ് അൽ-സബയാണ് അറിയിച്ചത്.

കുവൈറ്റ് സിറ്റി: ബസ്, ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. പെട്രോൾ വിലവർദ്ധനവ് മുൻ നിർത്തി ബസ്, ടാക്സി നിർക്കുകകൾ വർദ്ധിപ്പിക്കുകയാണെന്ന് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തരകാര്യ മന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ഖാലിദ് അൽ-സബയാണ് അറിയിച്ചത്.

പുതിയ നിരക്കുകൾ താഴെ കൊടുക്കുന്നു

  • നഗരത്തിനകത്തെ യാത്രയ്ക്ക് 150 ഫിൽസ്
  • കുവൈറ്റ് സിറ്റിയിൽ നിന്നും നഗരപ്രാന്തപ്രദേശങ്ങളീലേക്ക് (തേർഡ് റിംഗ് റോഡ്) 200 ഫിൽസ്
  • കുവൈറ്റ് സിറ്റിയിൽ നിന്നും വ്യവസായ/ജനവവാസ മേഖലകളിലേക്ക് (ഫോർത് റിംഗ് റോഡ്) 250 ഫിൽസ്
  • കുവൈറ്റ് സിറ്റിയിൽ നിന്നും വ്യവസായ/ജനവവാസ മേഖലകളിലേക്ക് (ഫിഫ്ത് റിംഗ് റോഡ്) 300 ഫിൽസ്
  • കുവൈറ്റ് സിറ്റിയിൽ നിന്നും ജനവാസ മേഖലകളിലേക്ക് (സിക്സ്ത് റിംഗ് റോഡ്) 350 ഫിൽസ്
  • കുവൈറ്റ് സിട്ടിയിൽ നിന്നും അൽ-അഹമദി ഫഹഹീലിലേക്ക് 600 ഫിൽസ്
  • കുവൈറ്റ് സിറ്റിയിൽ നിന്നും ഫിന്ദാസിലേക്ക് 500 ഫിൽസ്
  • കുവൈറ്റ് സിറ്റിയിൽ നിന്നും ജഹ്രയിലേക്ക് 600 ഫിൽസ്

ടാക്സി നിരക്കുൾ റോമിംഗ്, കോലിംഗ്, എയർപോർട്ട് ടാക്സി എന്നിവ അനുസരിച്ച് മാറുന്നതാണ്. റോമിംഗ് ടാക്സിയ്ക്ക് മിനിമം ചാർജ് 350 ഫിൽസ് ആയിരിക്കും. കോൾ ടാക്സിയ്ക്ക് 600 ഫിൽസും. അതേസമയം എയർപോർട്ട് ടാക്സികൾക്ക് 5കെഡി മുതൽ 18കെഡി വരെ നൽകേണ്ടിവരും. ഏതുതരം ടാക്സി ആണെന്നതനുസരിച്ചിരിക്കുമിത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x