Currency

കുടുംബവിസാ പരിധിയിൽ നിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ ഒഴിവാക്കിയ തീരുമാനം റദ്ദാക്കിയേക്കും

സ്വന്തം ലേഖകൻMonday, June 5, 2017 1:39 pm

തീരുമാനം ലോകത്തിനു മുന്നിൽ കുവൈറ്റിന്റെ മുഖച്ഛായ മോശമാക്കുന്നതാണെന്നാണു വിലയിരുത്തപ്പെടുന്നത്

കുവൈറ്റ് സിറ്റി: ഭാര്യക്കും കുട്ടികൾക്കും ഒഴികെയുള്ളവർക്കു കുടുംബവിസ അനുവദിക്കുന്നത് നിർത്തലാക്കിയ റസിഡൻഷ്യൻ-പാസ്പോർട്ട്കാര്യ വകുപ്പിന്റെ നടപടി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയേക്കും.  കുടുംബവിസയുടെ പരിധിയിൽ നിന്നും മാതാപിതാക്കളെയും സഹോദരങ്ങളെയും ഒഴിവാക്കിയ നടപടിക്കെതിരെ ഉന്നതതലത്തിൽ തന്നെ വിമർശനത്തിനു ഇടയാക്കിയിരുന്നു. 

മാതാപിതാക്കൾ, സഹോദരീ- സഹോദരന്മാർ തുടങ്ങിയ അടുത്ത ബന്ധുക്കളെ 22ാം നമ്പർ കുടുംബ വിസയിൽ കുവൈറ്റിലേക്കു കൊണ്ടുവരാൻ സാധിക്കില്ലെന്നു ആഭ്യന്തരമന്ത്രാലയത്തിലെ റസിഡൻഷ്യൻ-പാസ്പോർട്ട്കാര്യ അണ്ടർ സെക്രട്ടറി മേജർ ജനറൽ ശൈഖ് മാസിൻ അൽ ജർറാഹ് ആണു ഉത്തരവിട്ടത്. എന്നാൽ ഇത്തരമൊരു തീരുമാനം ലോകത്തിനു മുന്നിൽ കുവൈറ്റിന്റെ മുഖച്ഛായ മോശമാക്കുന്നതാണെന്നാണു ഇപ്പോൾ വിലയിരുത്തപ്പെടുന്നത്.

കുവൈറ്റിലെ ഇന്ത്യക്കാർ അടക്കമുള്ള വിദേശികളെ ദോഷകരമായി ബാധിക്കുന്ന തീരുമാനമായിരുന്നു ഇത്. ഇക്കാര്യമാണ് ആഭ്യന്ത്ര മന്ത്രാലയം ഇപ്പോൾ പുന:പരിശോധിക്കാൻ ആലോചിക്കുന്നത്. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x