
കുവൈത്ത് സിറ്റി: കുവൈത്തില്‍ മരുന്നുകളുടെയും ഫുഡ് സപ്ലിമെന്റുകളുടെയും ബില്ലുകള്‍ അറബി ഭാഷയിലായിരിക്കണമെന്നു ആരോഗ്യ മന്ത്രാലയം. ബില്ലുകളില്‍ ഉല്‍പന്നത്തിന്റെ ബാച്ച് നമ്പര്‍, കാലാവധി, കുവൈത്ത് ദിനാറില്‍ ഉള്ള വില, എക്‌സ്‌ചേഞ്ച് ഡേറ്റ് എന്നിവ രേഖപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രി ഒപ്പിട്ട ഉത്തരവില്‍ പറയുന്നു.
ഫാര്‍മസികള്‍, ഫുഡ് സപ്ലിമെന്റ് ഷോപ്പുകള്‍ എന്നിവര്‍ക്കെല്ലാം പുതിയ ഉത്തരവ് ബാധകമാണ്. ഇന്‍വോയ്‌സുകള്‍ അറബിയിലാകണമെന്നതാണ് ഉത്തരവിലെ പ്രധാന നിര്‍ദേശം. അറബിക്കിനോടൊപ്പം ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനുബന്ധമായി ഉപയോഗിക്കുന്നതിനു തടസമില്ല. ബില്‍ ഇഷ്യൂ ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള ലഘു വിവരണവും ഉല്‍പന്നത്തിന്റെ വിശദശാംശങ്ങളും ബില്ലില്‍ രേഖപ്പെടുത്തിയിരിക്കണം.
ഉല്‍പന്നത്തിന്റെ ബാച് നമ്പര്‍, ഉപയോഗിക്കാവുന്ന കാലാവധി, പ്രാദേശിക കറന്‍സിയിലുള്ള വില, സ്ഥാപനത്തിന്റെ ഔദ്യോഗിക സീല്‍, വില്‍പനക്കാരന്റെ ഒപ്പ് എന്നിവയും നിര്‍ബന്ധമാണ്. ഉല്‍പന്നം മാറ്റിവാങ്ങുന്നതിനായി അനുവദിക്കുന്ന കാലയളവും ബില്ലില്‍ രേഖപ്പെടുത്തണമെന്നു ആരോഗ്യമന്ത്രിയുടെ ഉത്തരവില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.