Currency

കുവൈത്തില്‍ മരുന്നുകള്‍ക്ക് ബാര്‍ കോഡ് സംവിധാനം വരുന്നു

സ്വന്തം ലേഖകന്‍Wednesday, April 17, 2019 4:31 pm

കുവൈത്ത് സിറ്റി: മരുന്നുകള്‍ക്ക് ബാര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തും. മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും നീക്കം സുതാര്യമാക്കുന്നതിനാണ് ബാര്‍കോഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. അത് സംബന്ധിച്ച ആരോഗ്യമന്ത്രാലയം ജിഎസ്-1 ഫൗണ്ടേഷനുമായി ധാരണാപത്രം ഒപ്പുവച്ചു.

വ്യാജമരുന്നുകളുടെ വ്യാപനം തടയുന്നതിനും ആവശ്യമുള്ള ഘട്ടങ്ങളില്‍ മരുന്ന് പിന്‍വലിക്കുന്നതിനും സംവിധാനം സൗകര്യപ്രദമാകും. ഗുണനിലവാരം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ബാര്‍കോഡ് സംവിധാനം സഹായകമാണെന്നും മന്ത്രാലയത്തിലെ ഭക്ഷ്യ-മരുന്ന് നിയന്ത്രണ വിഭാഗം അസി. അണ്ടര്‍സെക്രട്ടറി ഡോ.അബ്ദുല്ല അല്‍ ബദര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x