
കുവൈത്ത് സിറ്റി: ചെറിയ വാഹനാപകടങ്ങളില്‍ ഇനി തെളിവെടുപ്പ് നടപടികള്‍ പൊലീസ് സ്‌റ്റേഷനില്‍ തീര്‍പ്പാക്കാം. മരണമോ ഗുരുതര പരിക്കോ ഇല്ലാത്ത ചെറിയ വാഹനാപകടങ്ങളാണ് ഇത്തരത്തില്‍ തീര്‍പ്പാക്കാവുന്നത്. മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റില്‍ നിയമഭേദഗതി പ്രാബല്യത്തിലായി. ഞായറാഴ്ച മുതലാണ് നിയമം പ്രാബല്യത്തിലായത്. മറ്റിടങ്ങളിലേക്കും വൈകാതെ വ്യാപിപ്പിക്കും.
ചെറിയ വാഹനാപകടങ്ങളില്‍ ഇനി വണ്ടിയുടെ ഫോട്ടോ എടുത്തശേഷം നേരെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിലേക്ക് പോവുകയാണ് വേണ്ടത്. റോഡില്‍ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് ഒഴിവാക്കാനാണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഇന്‍വെസ്റ്റിഗേഷന്‍ മാനേജര്‍ മേജര്‍ ജനറല്‍ ഫഹദ് അല്‍ ദൂസരി പറഞ്ഞു.
ഇത്തരം കേസുകളില്‍ വാഹനം റോഡില്‍നിന്ന് മാറ്റാതെ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയാല്‍ ഇനിമുതല്‍ പിഴ ഈടാക്കും. പൊലീസ് സ്‌റ്റേഷനില്‍ സംഭവം തീര്‍പ്പാക്കുകയും ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് ഉടന്‍ നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം, മരണത്തിനോ ഗുരുതര പരിക്കിനോ ഇടയാക്കിയ അപകടമാണെങ്കില്‍ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മന്റെ് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.