നാല് ദിവസം മുമ്പ് റിയാദിൽ നിന്നും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
റിയാദ്: നാല് ദിവസം മുമ്പ് റിയാദിൽ നിന്നും കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ട മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശിയായ അഹമ്മദ് സലിമാണു വെടിയേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്.
ആഫ്രിക്കയിൽ നിന്നുള്ള ആക്രമിസംഘമാണു കൊലപാതകത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. ജീര്‍ണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ അഞ്ച് മാസമായി റിയാദിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്നു അഹമ്മദ് സലീം.
അതിനിടെ, സലിമിന്റെ മരണാന്തര ചടങ്ങുകളിൽ സാക്ഷ്യം വഹിച്ച അഞ്ച് മലയാളികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിശദമായ ചോദ്യംചെയ്യലിനു ശേഷം വിട്ടയച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.