Currency

പാര്‍ക്കിങ്ങിന് പ്രത്യേക സ്ഥലമൊരുക്കി നഗരസഭ

സ്വന്തം ലേഖകന്‍Sunday, June 23, 2019 1:45 pm

ദോഹ:  ഭാരമേറിയ ട്രക്കുകള്‍, മെഷീനുകള്‍ എന്നിവയുടെ പാര്‍ക്കിങ്ങിനായി നഗരസഭ പരിസ്ഥിതി മന്ത്രാലയം 5 ഇടങ്ങളില്‍ സ്ഥലം അനുവദിച്ചു. 4 സ്ഥലം അല്‍ റയ്യാന്‍ നഗരസഭയിലും ഒരെണ്ണം ഉം സലാല്‍ നഗരസഭയിലുമാണ്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ നഗരാസൂത്രണ വിഭാഗമാണ് പ്രത്യേക പാര്‍ക്കിങ് സ്ഥലം അനുവദിച്ചത്.

അല്‍ റയ്യാനില്‍  ഒന്ന് ഉം ഖ്വാണിലും 2 എണ്ണം ബു അല്‍ യുവാബിയിലും ഒന്ന് വ്യവസായിക മേഖലയിലുമാണ്. ഉംസലാലില്‍ ബുഫാസിലയിലാണ് പാര്‍ക്കിങ്. അല്‍ റയ്യാനിലെ ബു അല്‍ യുവാബിയില്‍ 4 പാര്‍ക്കിങ് കൂടി അനുവദിക്കാനുള്ള നടപടികള്‍ പുരോഗതിയിലാണ്. ട്രക്കുകള്‍ക്കും മെഷീനുകള്‍ക്കും സുരക്ഷിതമായ പാര്‍ക്കിങ് ഉറപ്പാക്കുകയാണ് ലക്ഷ്യം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x