Currency

കുവൈത്തില്‍ റോഡ് നിരീക്ഷണ കാമറകള്‍ 1000 ആയി ഉയര്‍ത്തും

സ്വന്തം ലേഖകന്‍Thursday, May 2, 2019 12:31 pm

കുവൈത്ത് സിറ്റി: രാജ്യത്ത് റോഡുകളിലെ നിരീക്ഷണ കാമറകളുടെ എണ്ണം കൂട്ടും. നിലവില്‍ അമിതവേഗത കണ്ടെത്താന്‍ 570 നിരീക്ഷണ കാമറകളാണുള്ളത്. ഇത് 1000 ആയി ഉയര്‍ത്തുമെന്ന് ഗതാഗത വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പുതിയ റോഡുകള്‍ ഗതാഗത യോഗ്യമാകുന്നതോടെ നിരീക്ഷണ കാമറകളുടെ എണ്ണം വീണ്ടും കൂട്ടേണ്ടി വരും.

രാത്രിയിലും മറ്റും റോഡുകളില്‍ യുവാക്കള്‍ വാഹനം കറക്കി നടത്തുന്ന അഭ്യാസപ്രകടനങ്ങള്‍ കണ്ടെത്താന്‍ മൊബൈല്‍ നിരീക്ഷണ കാമറകള്‍ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഗതാഗതകുരുക്കള്‍ ഉണ്ടാവാന്‍ കാരണക്കാരായവരെ കണ്ടെത്താനും നടപടികള്‍ സ്വീകരിക്കാനും ഇതുവഴി സാധിക്കും. പ്രധാനറോഡുകളിലെ ഗതാഗത കുരുക്കുകള്‍ കണ്ടെത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഒമ്പത് മൊബൈല്‍ നിരീക്ഷണ കാമറകള്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x