Currency

തൊഴിൽ നിയമനങ്ങളിൽ ഓൺലൈൻ സംവിധാനവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

സ്വന്തം ലേഖകൻMonday, January 29, 2018 9:49 pm

കുവൈറ്റ് സിറ്റി: ഡോക്ടർമാരെയും സാങ്കേതിക വിദഗ്തരെയും നിയമിക്കുന്നതിനായി ഓൺലൈൻ സംവിധാനവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. പ്രാദേശിക പത്രമായ അൽ-അൻബ ഡെയിലി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വെബ്സൈറ്റ്, ഇമെയിൽ മുഖാന്തരമാകും ഇനിമുതൽ നിയമന നടപടികൾ.

അതോററ്റിയുടെ ഏകോപനം മുൻനിർത്തിയാണു ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നതെന്നു അധികൃതർ അറിയിച്ചു. തൊഴിലൊഴിവുകൾ സംബന്ധിച്ച വിജ്ഞാപനവും ഇനിമുതൽ ഓൺലൈൻ വഴിയാകും പുറത്തുവിടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x