Currency

പ്രവാസികൾക്കു 2,140 തൊഴിലവസരങ്ങളുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻWednesday, February 28, 2018 8:37 pm

കുവൈറ്റ് സിറ്റി: ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിനായി പ്രവാസികളായ 2,140 പേരെ നിയമിക്കാൻ അനുമതി നൽകണമെന്നു കുവൈറ്റ് ആരോഗ്യ മന്ത്രാലയം സിവിൽ സർവ്വീസ് കമ്മീഷനോടു ആവശ്യപ്പെട്ടു. പുതിയതായി തുടങ്ങുന്ന 13 പദ്ധതികളിലേക്കു നിയമനം നടത്താനുള്ള അനുമതിയാണു മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

വിദേശികളായ 600 ഡോക്ടർമാർക്കും 1,540 നേഴ്സുമാർക്കും 240 സാങ്കേതിവിദഗ്ദ്ധർക്കുമാണു ഇതുവഴി തൊഴിൽ ലഭിക്കാൻ സാധ്യതയെന്നു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. പുതിയതായി ആരംഭിക്കുന്ന പദ്ധതികളിൽ ഏഴ് ഹെൽത്ത് സെന്ററുകളും ഉൾപ്പെടുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x