Currency

അമേരിക്കയിൽ വീട് സ്വന്തമാക്കുന്ന വിദേശികളുടെ എണ്ണത്തിൽ വർധന

സ്വന്തം ലേഖകൻSunday, July 30, 2017 8:49 am

ചിക്കാഗോ: കുടിയേറ്റം സംബന്ധിച്ച നിയന്ത്രണങ്ങൾ യുഎസ് കർശനമാക്കുമ്പോഴും രാജ്യത്ത് വീട് സ്വന്തമാക്കുന്ന വിദേശികളുടെ എണ്ണം വർധിക്കുന്നു. ഫ്ലോറിഡയിൽ വീട് സ്വന്തമാക്കാനാണ് വിദേശികളിൽ കൂടൂതൽ ആളുകൾക്കും താല്പര്യമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കാലിഫോർണിയയും ടെക്സാസുമാണ് വിദേശികൾക്ക് താല്പര്യമുള്ള മറ്റു സ്റ്റേറ്റുകൾ.

കാനഡയിൽ നിന്നുള്ളവരാണ് യുഎസ് വസ്തുവിപണിയിൽ നിക്ഷേപം നടത്തുന്നവരിൽ അധികവും. റിട്ടയർമെന്റ് കാലം മുന്നിൽക്കണ്ട് ഹോളിഡേ ഹോം വാങ്ങിയിടുന്നവരാണ് ഇവരിൽ മിക്കവരും. കാനഡയിൽ നിന്നുള്ളവർ $19 ബില്യൺ, ബ്രിട്ടീഷുകാർ  $9.5 ബില്യൺ , മെക്സിക്കോ $9.3 ബില്യൺ, ഇന്ത്യക്കാർ $7.8 ബില്യൺ നിക്ഷേപമാണ് വീടിനായി യുഎസിൽ നടത്തിയിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x