Currency

ഗ്രീന്‍ കാര്‍ഡ്; രണ്ട് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ കാത്തിരിക്കുന്നെന്ന് യുഎസ്

സ്വന്തം ലേഖകന്‍Sunday, December 1, 2019 7:31 pm

വാഷിംഗ്ടണ്‍: യുഎസില്‍ നിയമപരമായ സ്ഥിര താമസത്തിനും കുടുംബ- സ്‌പോണ്‍സര്‍ വിഭാഗങ്ങളിലുള്ള ഗ്രീന്‍ കാര്‍ഡിനുമായി കാത്തിരിക്കുന്നത് 40 ലക്ഷം പേര്‍. ഇതില്‍ 2,27,000 പേര്‍ ഇന്ത്യക്കാരെന്നാണ് റിപ്പോര്‍ട്ട്. മെക്‌സിക്കോയില്‍ നിന്ന് 15 ലക്ഷം ആളുകളും ചൈനയില്‍ നിന്ന് 1,80,000 പേരും ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്നുണ്ട്.

ഭൂരിഭാഗവും യുഎസ് പൗരന്‍മാരുടെ കൂടപ്പിറപ്പുകള്‍ക്കുള്ള കുടുംബ-സ്‌പോണ്‍സര്‍ വിഭാഗത്തിലെ ഗ്രീന്‍ കാര്‍ഡിനുള്ള പട്ടികയിലാണ്. കുടുംബാംഗങ്ങള്‍ വഴിയുള്ള ഗ്രീന്‍ കാര്‍ഡിനാണ് ഭൂരിഭാഗം ഇന്ത്യക്കാരും അപേക്ഷിച്ചിട്ടുള്ളത്. 1,81,000ല്‍ അധികം അപേക്ഷകളാണ് ഇത്തരത്തില്‍. ഇതില്‍ 42000 അപേക്ഷകരും യുഎസ് പൗരന്‍മാരുടെ വിവാഹിതരായ മക്കളാണ്. 2500ലധികം അപേക്ഷകര്‍ യുഎസ് പൗരന്‍മാരുടെ പങ്കാളികളും പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമാണ്.

നിലവിലെ യുഎസ് നിയമമനുസരിച്ച് സ്വന്തം പൗരന്‍മാര്‍ക്ക് കുടുംബാംഗങ്ങളെയോ രക്തബന്ധത്തിലുള്ളവരെയോ ഗ്രീന്‍ കാര്‍ഡിനു വേണ്ടിയോ നിയമപരമായ സ്ഥിര താമസത്തിനായോ സ്‌പോണ്‍സര്‍ ചെയ്യാം. അതേസമയം ഈ സംവിധാനത്തെ കുടിയേറ്റത്തിന്റെ ചങ്ങല എന്ന് വിശേഷിപ്പിക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ സംവിധാനത്തിന് എതിരാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x