
മനാമ: ബഹ്‌റൈനില്‍ കോവിഡ് രോഗ നിര്‍ണയത്തിനായി നടത്തുന്ന പരിശോധനകളുടെ എണ്ണം ഉയര്‍ന്നു. ആകെ ജനസംഖ്യയുടെ നാല്‍പത് ശതമാനത്തിലധികം പേര്‍ക്ക് ഇതിനോടകം പരിശോധന നടന്നു കഴിഞ്ഞു. 389 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്.
കോവിഡ് പരിശോധനകള്‍ വ്യാപകമായി നടക്കുന്ന രാജ്യത്ത് ഇതിനകം 710686 ടെസ്റ്റുകള്‍ നടന്നു കഴിഞ്ഞു. ജനസംഖ്യാനുപാതികമായി കൂടുതല്‍ കോവിഡ് ടെസ്റ്റുകള്‍ നടന്ന രാജ്യങ്ങളിലൊന്നായി ബഹ്‌റൈന്‍ മാറിക്കഴിഞ്ഞു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 31188 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 4161 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 47 പേരുടെ ആരോഗ്യ നില ഗുരുതരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.