Currency

പുകവലിക്കുന്ന മാതാവിന് കുട്ടികളെ വിട്ടുനൽകാനാകില്ലെന്ന് കോടതി

സ്വന്തം ലേഖകൻSaturday, November 19, 2016 8:28 am

ആരോഗ്യത്തെ മോശമായി ബാധിക്കുന്ന പുകവലിയ്ക്ക് അടിമപ്പെട്ട ഒരാൾ തനിക്ക് ചുറ്റുമുള്ളവരുടെ ആരോഗ്യത്തെ പോലും അപകടത്തിലാക്കും. ഇവർക്ക് കുട്ടികളെ നല്ല രീതിയിൽ വളർത്താമോ, ശരിയായ വിദ്യാഭ്യാസം നല്കുവാനോ സാധിയ്ക്കില്ല എന്നും കോടതി വ്യക്തമാക്കി.

കുവൈറ്റ് സിറ്റി: പുകവലിക്ക് അടിമയായ മാതാവിന് കുട്ടികളെ വിട്ടുനൽകാൻ സാധിക്കില്ലെന്ന് കുവൈറ്റ് കുടുംബകോടതി. ഷീഷ എന്ന ഇനം പുകവലി ശീലമാക്കിയ മാതാവിനു എതിരായാണു കോടതി ഈ വിധി പുറപ്പെടുവിച്ചത്. മാതാവ് കൂടുതൽ സമയവും ഷീഷയ്ക്കായി ചെലവഴിക്കുന്നുവെന്നും, അതിനാൽ തന്നെ കുട്ടികളെ നോക്കാൻ പ്രാപ്തയല്ലെന്നും കോടതി നിരീക്ഷിച്ചു.

ആരോഗ്യത്തെ മോശമായി ബാധിക്കുന്ന പുകവലിയ്ക്ക് അടിമപ്പെട്ട ഒരാൾ തനിക്ക് ചുറ്റുമുള്ളവരുടെ ആരോഗ്യത്തെ പോലും അപകടത്തിലാക്കും. ഇവർക്ക് കുട്ടികളെ നല്ല രീതിയിൽ വളർത്താമോ, ശരിയായ വിദ്യാഭ്യാസം നല്കുവാനോ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. വിധിയെ നിരവധിപേർ സ്വാഗതം ചെയ്തു. ഈ നയം ലിംഗഭേദമന്യേ എല്ലാ കേസുകളിലും തുടരണമന്ന് മിക്കവരും അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x