
കുവൈറ്റ് സിറ്റി: റോഡുകൾ ഉപയോഗിക്കുന്നതിന് പ്രവാസികളിൽ നിന്നും ടോൾ ഈടാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗം സഫ അൽ-ഹഷീം വീണ്ടും രംഗത്ത്. പ്രവാസികൾ ഇനി മുതൽ മെഡിക്കൽ സേവനങ്ങൾക്കും ചാർജ്ജ് നൽകേണ്ടി വരുമെന്നും അവർ അറിയിച്ചു.
കുവൈറ്റ് ജനതയിൽ നിന്നും തന്റെ തീരുമാനത്തിനു വൻപിച്ച സ്വീകാര്യതയാണു ലഭിച്ചതെന്നും അൽ-കബസ് ഡൈലി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ അവകാശപ്പെട്ടു.
പ്രവാസികൾക്കു പകരം സ്വദേശികളായ തൊഴിലാളികൾക്ക് പരിശീലനം നൽകുന്നതിന്റെ പ്രാധാന്യത്തെ പറ്റിയും അവർ ഊന്നിപ്പറയുകയുണ്ടായി. സർക്കാർ ആശുപത്രികളിൽ നിന്നും പ്രവാസികൾ വാങ്ങുന്ന മരുന്നുകൾക്ക് ചാർജ്ജ് ഈടാക്കാനുള്ള നിർദ്ദേശം എം പി നേരത്തെ മുന്നോട്ട് വെച്ചിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.